ചൊക്ലി:തൊഴിൽ കാർഡ് വിതരണത്തിലെ അപാകതകൾ കൃത്യമായി പരിശോധിച്ചു അനധികൃത കടന്നുകയറ്റം ഒഴിവാക്കാനുള്ള ഇടപ്പെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു ) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ചൊക്ലി മൊയാരം മന്ദിരം മാമൻവാസു നഗറിൽ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെടികെ പ്രദീപൻ അധ്യക്ഷനായി. സെക്രടറി വൈ ചിത്രൻ പ്രവർത്തന റിപ്പോർടവതരിപ്പിച്ചു. സിഐടിയു പാനൂർ ഏരിയ സെക്രടറി ഇ വിജയൻ, യൂണിയൻ ജില്ലാ ട്രഷറർ ടി രാഘവൻ, ജില്ലാ കമ്മിറ്റിയംഗം സിപി ഗംഗാധരൻ, വികെ രാകേഷ്, ആർപി ശ്രീധരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പികെ വിനീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വികെ രാകേഷ് (പ്രസിഡൻ്റ്). വികെ നിഷാന്ത് (വൈസ് പ്രസിഡൻ്റ്).വൈ ചിത്രൻ (സെക്രടറി).കെഎം സാജിദ് (ജോയിൻ്റ് സെക്രടറി).കെടികെ പ്രദീപൻ (ട്രഷറർ).
Panur Area Conference of the Port Workers Union demands that irregularities in the distribution of employment cards be resolved
